Friday, 8 April 2016

ജേക്കബിൻറെ സ്വർഗ്ഗരാജ്യം - Clean Family Entertainer

സിനി‌മകൾ തിരഞ്ഞെടുക്കാനുള്ള നിവിൻറെ സാമർത്ഥ്യവും, വിനീതിൻറെ സംവിധാനമികവും ‘ജേക്കബിൻറെ സ്വർഗ്ഗരാജ്യം’കാണാൻ ജനങ്ങളെ ഏറെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഒപ്പം, മുഴുനീള കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ വിനിൻ പോളിയെ കാണാനാകുhttps://upload.wikimedia.org/wikipedia/en/1/1e/Jacobinte_Swargarajyam_(2016)_-_Poster.jpgന്നു എന്നതും ഈ ചിത്രത്തിന് അധികമായ ഒരു ആകർഷണം നൽകുന്നുണ്ട്. ഇതുവരെ കണ്ടു പോന്ന വിനീത് ശ്രീനിവാസൻറെ സംവിധാന ശൈലിയിലല്ല ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുൻധാരണകളെ മാറ്റിവച്ച് ചിത്രം കാണുവാൻ കയറിയാൽ ലളിതസുന്ദരമായ ഒരു സിനിമകണ്ട് പോരാം, കുടുംബത്തോടൊപ്പം. ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളേക്കാൾ കൂടുതലാണ് ഈ സിനിമ ഇഷ്ടപ്പെടാനുള്ള ഘടകങ്ങൾ ഈ ചിത്രത്തിലുള്ളത്. കുടുബമാണ് ഏതൊരുവ്യക്തിയുടേയും അടുത്തറിഞ്ഞ സ്വർഗ്ഗം…ആ സ്വർഗ്ഗത്തിൻറെ തൻമയത്വമുള്ള അവതരണമാണ് ഈ ചിത്രം.

ദുബായിൽ ബിസിനസ് ചെയ്യുന്ന ജേക്കബിൻറ്റെയും അയാളുടെ കുടുംബത്തിൻറ്റെയും ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളും അത് അവർ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിൻറ്റെ കഥാതന്തു. ഒരു കുടുംബത്തിലെ ഓർത്തിരിക്കാവുന്ന അനേകം നല്ല മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.ജീവിതത്തിലെ പ്രതിസന്ധികളെ ആത്മാവിശ്വത്തോടെ നേരിട്ട് കുടുംബത്തോടൊപ്പം സന്തോഷത്തിൽ പങ്കുക്കാരവുക എന്ന നല്ലൊരു വിഷയത്തെ വളരെ തന്മയത്വത്തോടെ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നു.

ജെറി എന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്നു. തൻറെ സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി നടക്കാൻ തുടങ്ങിയിരിക്കുന്നു നിവിൻ. ആക്ഷൻ ഹീറോ ബിജുവിലൂടെ തുടക്കമിട്ട ആ ശ്രമം ജെറിയിലൂടെ കുറച്ചുകൂടി മുന്നോട്ട് പോയിരിക്കുന്നു. ജേക്കബ്‌ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ രഞ്‌ജി പണിക്കർ. കുടുംബത്തോട്‌ ഏറെ സ്നേഹമുള്ള, ദൈവവിശ്വാസിയായ ഗൃഹനാഥനായി, എന്നത്തെയും പോലെതന്നെ ഈ ചിത്രത്തിലും രഞ്‌ജി പണിക്കർ തന്റെ വേഷം അതിഗംഭീരമായിത്തന്നെ അവതരിപ്പിച്ചു. സിനിമയിലെ നിവിന്റെ നായികയായ റീബ മോണിക്ക ജോണിന് അധികം പ്രാധാന്യമില്ലാത്തത്തുപോലെ തോന്നി.

ജെറിയുടെ സഹോദരി അമ്മു എന്ന കഥാപാത്രത്തെ ഐമ സെബാസ്റ്റ്യൻ അവതരിപ്പിച്ചിരിക്കുന്നു. വളരെ കുറച്ചു സമയം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു എങ്കിലും, നല്ല സ്സ്ക്രീൻ പ്രസൻസ്‌ ആയിരുന്നു. ജേക്കബിന്റെ രണ്ടാമതെ മകൻ എബിയെ ശ്രീനാഥഭാസിയും, ജേക്കബിന്റെ ഇളയ മകനായ ക്രിസ്‌ എന്ന കഥാപാത്രത്തെ, സ്രൈസൺ എന്ന ബാലതാരവും അവതരിപ്പിച്ചു .സ്രൈസന്റെ പ്രകടനം മോശമെന്നേ പറയാനാകൂ. അശ്വിൻ കുമാർ, സായ്‌കുമാർ, ദിനേഷ്‌ പണിക്കർ, ഐമ, സ്റെയ്സൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഷാൻ റഹ്മാൻ ചെയ്ത സംഗീതം വളരെ മികച്ചുനിന്നു. പശ്ചാത്തല സംഗീതം സിനിമയുടെ ആത്മാവിന് പുത്തൻ ഉണർവ് നല്കി. ഛായാഗ്രഹണം ജോമോൻ ടി ജോൺ , ആ പേരു തന്നെ മനോഹര ഫ്രയിമുകളുടെ പര്യായമായിരിക്കുന്നു. ഈ ചിത്രത്തിലും ആ പതിവു തെറ്റിയിട്ടില്ല. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ് സുന്ദരം.

പക്വതയോടുകൂടി സിനിമയെ സമീപിക്കുന്നവർക്ക്‌ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' ഒരു നല്ല അനുഭവമായിരിക്കും.സിനിമ നമ്മുക്ക് നല്കുന്ന പ്രചോദനം വളരെ മികച്ചതാണ്. പക്ഷെ ചില സമയമുള്ള അതി നാടകീയതയും മേലോ ഡ്രാമയും ചിലപ്പോൾ ചിലർക്ക് ഉള്ളക്കൊള്ളുവാൻ സാധിച്ചെന്ന് വരില്ല. ഈ വിഷുക്കാലത്ത് കുടുബത്തോടൊപ്പം തീർച്ചയായും ഈ സ്വർഗ്ഗക്കാഴ്ചകൾ കണ്ടിരിക്കാം...

Rating 3.8/5